ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയായ്ക്കെതിരെ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. ജോ റൂട്ടിന്റെ സെഞ്ചുറി (135) മികവിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് സന്ദർശകർ.
135 റൺസെടുത്ത ജോ റൂട്ടും 32 റണ്‍സോടെ ജോഫ്ര ആര്‍ച്ചറുമാണ് ക്രീസില്‍. ഓസീസ് മണ്ണിലെ റൂട്ടിന്റെ ആദ്യ സെഞ്ചുറിയാണ് ബ്രിസ്ബേനിൽ പിറന്നത്. 264/9 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും ആർച്ചറും കരകയറ്റുകയായിരുന്നു. പത്താം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 64 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണര്‍ സാക് ക്രോളി (76) മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിനായി സ്റ്റാർക്ക് ആറുവിക്കറ്റെടുത്തു. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിൽ ഓസീസ് വിജയിച്ചിരുന്നു.